ആകെ പേജ്‌കാഴ്‌ചകള്‍

2014, ജൂൺ 3, ചൊവ്വാഴ്ച

രാവുദിക്കുമ്പോള്‍...

















രാത്രി
ഒരു വിശുദ്ധ വെളിച്ചമാണ്
അവിടെ 
ഞാനും നീയും 
സന്നിഹിതരാണ്
അല്പമെങ്കിലും പിരിചിതരാണ്

രാത്രി 
ഒരു ഉണര്‍ച്ചയാണ്
അവിടെ
എനിക്ക്
ഞാനല്ലാതാവാനുണ്ട്
എല്ലാവര്‍ക്കും
ഒന്നുമല്ലാതാവാനുണ്ട്

രാത്രി
ഒരു വൃക്ഷമാണ്
അവിടെ
തളിര്‍ക്കാനും പൂക്കാനും
മൂക്കാനും പഴുക്കാനുമുണ്ട് 
വിടരാനും കൊഴിയാനുമുണ്ട്

രാത്രി
ഒരു മഴയും കുടയുമാണ്
ഒരേ മഴയില്‍ നനയലും
നനയാതിരിക്കലുമാണ് 

രാത്രിയില്‍
ഒരു വിളക്കു കൊളുത്തുകയെന്നാല്‍
പകലിനെ
ഇരുട്ട് പുതപ്പിക്കുന്നതു പോലെയാണ്‌

1 അഭിപ്രായം:

തുമ്പി പറഞ്ഞു...

എത്ര മനോഹരമായാണ് ചില സത്യങ്ങള്‍ ചൊല്ലിയിരിക്കുന്നത്. രാത്രി
ഒരു ഉണര്‍ച്ചയാണ്
അവിടെ
എനിക്ക്
ഞാനല്ലാതാവാനുണ്ട് (രാത്രിയില്‍
ഒരു വിളക്കു കൊളുത്തുകയെന്നാല്‍
പകലിനെ
ഇരുട്ട് പുതപ്പിക്കുന്നതു പോലെയാണ്‌) നമ്മള്‍ പകലും, രാത്രിയിലും വേഷങ്ങള്‍ കെട്ടിയാടിക്കൊണ്ടിരിക്കുകയാണ്.