1
ഞാന്‍
നിന്നിലേക്കൊരു
പാലം
പണിയാനിരിക്കെയാണ്
നമുക്കിടയിലെ പുഴ
വറ്റിയത്
2
നീ
പാതിമയക്കത്തില്‍
കാണാതായ മയില്‍പ്പീലി തിരയുമ്പോള്‍
ഞാന്‍
നാലുവരിപ്പാത വിഴുങ്ങിയ ഇടവഴിയുടെ
ഇലഞ്ഞിപ്പൂമണമുള്ള
മൂന്നാമത്തെ വളവിലായിരുന്നു
3
ഞാനും നീയും ഇല്ലാത്ത
കാലത്തിലേക്കായിരുന്നു
പുറപ്പെട്ടത്
എത്തിച്ചേര്ന്നിടത്താകട്ടെ
നീ മാത്രം
4
നീല്‍ ആംസ്ട്രോംഗ്
ചന്ദ്രനില്‍ പാറയാണെന്ന്
കണ്ടെത്തുന്നതിനുമുമ്പ് തന്നെ
ഞാനവളെ
നിലാവേ
എന്നു വിളിച്ചിരുന്നു
5
ഒരു മുറിക്കുള്ളില്‍
ഒറ്റമരമാവാന് പോയവര്‍
പുണര്‍ന്നു പുണര്‍ന്നു
പല മരങ്ങളായി
6
ഞാന്‍
വെടിമരുന്നുശാലയിലിരുന്ന്
ഒരു സിഗരറ്റിന്
തീ കൊളുത്തുകയാണ്

5 അഭിപ്രായങ്ങൾ:
ഒരു പുഴയും വറ്റാതിരിക്കട്ടെ...
yes Prita
കാലതാമസം വരാതെ വേഗം
പാലം പണിഞ്ഞില്ലെങ്കിൽ
ഇങ്ങനെ വള്ളം പറ്റിപ്പോകും
പക്ഷെ അപ്പോഴും പാലം ഇല്ലാതെ
തന്നെ അങ്ങോട്ടു പോകാമല്ലോ മാഷെ!!!
നന്നായി ഈ കുറി
ഇവിടെ ഇതാദ്യം
എന്റെ പേജിൽ വന്നതിൽ നന്ദി
ഇഷ്ടം!
കലക്കി സാർ
നന്നായിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ