ആകെ പേജ്‌കാഴ്‌ചകള്‍

2014, ഏപ്രിൽ 2, ബുധനാഴ്‌ച

കവിയെ കൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



കവിയെ കൊല്ലുന്നതിന് മുമ്പ്
കാറ്റിനെ പിടിച്ചുകെട്ടണം
സൂര്യനെ മുഖപടമണിയിക്കണം
നദികള്‍ വറ്റിക്കണം

മഴയെ ഭൂമികടത്തണം
മണ്ണിനെ വന്ധീകരിക്കണം
തൂക്കുകയോ
വെട്ടുകയോ
വെടിവെക്കുകയോ ആവാം
പക്ഷെ;
ഒറ്റ വിത്തും
തെറിച്ചു പോയിട്ടില്ലെന്ന്
വീണ്ടും വീണ്ടും
ഉറപ്പുവരുത്തണം




1 അഭിപ്രായം:

തുമ്പി പറഞ്ഞു...

നല്ല കണ്ടെത്തല്‍. അല്ലെങ്കില്‍ ഇനിയും കവി ജനിച്ചുകൊണ്ടേയിരിക്കും അല്ലേ?