ആകെ പേജ്‌കാഴ്‌ചകള്‍

2014, ഏപ്രിൽ 20, ഞായറാഴ്‌ച

കണ്ണാടി




ആഴങ്ങളില്‍
ഒരു ആകാശമുണ്ടായിരിക്കണം
അവിടെ 
നിലാവും നക്ഷത്രങ്ങളുമുണ്ടായിരിക്കണം
വേരുകള്‍ യാത്രപോകുന്നത്
അങ്ങോട്ടേക്കായിരിക്കണം
ഉയരങ്ങളില്‍ നിന്ന്
ശിഖരങ്ങളെ മോഹിപ്പിക്കുന്നത്
അതിന്റെ 
പ്രതിബിംബമായിരിക്കണം

1 അഭിപ്രായം:

BELCY THOMAS പറഞ്ഞു...

ആഴങ്ങളില്‍ സൂക്ഷിക്കേണ്ട ആകാശം