ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 1, ബുധനാഴ്‌ച

ഒരു പെണ്ണ് മുന്നില്‍ നടക്കുമ്പോള്‍...
















പെണ്ണേ
നിനക്കെന്നെ അറിയില്ല
എന്നിട്ടും 
എനിക്കഭിമുഖമായി 
നീ നടന്നുവരുമ്പോള്‍
തട്ടത്തിന്റെ തലയെടുത്ത്
മുലമുഖത്തിട്ട് 
എന്റെ മനസ്സു വായിച്ചതില്‍
ഞാന്‍ ആശ്ചര്യപ്പെടുന്നില്ല

പെണ്ണേ

നിനക്ക് പിന്നില്‍ കണ്ണുകളില്ല
എന്നിട്ടും
നീ എന്റെ മുന്നില്‍ നടക്കുമ്പോള്‍
എന്റെ നോട്ടങ്ങളും
നിന്റെ താളത്തിനൊത്ത്
എന്റെ ഹൃദയത്തിലുണരുന്ന
നൃത്തവും
നീ കാണുന്നത്
ഏതു കണ്ണുകൊണ്ടാണ്?

ഈ ചോദ്യത്തിന് 

നീ ഉത്തരം നല്‍കിയാല്‍
എന്റെ
എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള
ഉത്തരം
ഞാനതില്‍ വായിക്കും

1 അഭിപ്രായം:

vayal പറഞ്ഞു...

വിലക്കപ്പെട്ട ആദ്യ കനി ഭക്ഷിച്ചത് സ്ത്രീയാണ്.അത് കൊണ്ട് അവള്‍ക്കു വേഗം എല്ലാം മനസ്സിലാകും.പുരുഷനേക്കാള്‍ അവള്‍ ജ്ഞാനിയാണ്.