ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 1, ബുധനാഴ്‌ച

നല്ല വിത്ത്















ഞാന്‍
എന്നോടു തന്നെ
വെറുതെ
ഒരു കാര്യം
പറയുകയാണ്:

ദു:ഖങ്ങളൊന്നും
പങ്കുവെച്ച് 
നശിപ്പിക്കരുത്

ഹൃദയത്തില്‍ 
ഒരു കുഞ്ഞു ഖബറുണ്ടാക്കി
നല്ല വെള്ളത്തുണിയില്‍
പൊതിഞ്ഞ് 
അടക്കം ചെയ്യുക

ശേഷം
അതിന്റെ 
പതിനാറടിയന്തിരവും
ആണ്ടും
മറക്കാന്‍ കഴിഞ്ഞാല്‍

അതിനേക്കാള്‍ 
നല്ല വിത്ത്
വേറെ ഇല്ല

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

അതിനേക്കാള്‍
നല്ല വിത്ത്
വേറെ ഇല്ല

Unknown പറഞ്ഞു...

ഞാന്‍* *എന്നോടു തന്നെ* *വെറുതെ* *ഒരു കാര്യം* *പറയുകയാണ്