
ഇരുതല മൂരി
വെള്ളിമൂങ്ങ
നാലുവരിയാക്കാന്‍
കൂരപൊളിച്ച കുടുംബങ്ങളുടെ
കണ്ണീരിന്റെ
ഉപ്പ്
പനിയുടെ
പുളിപ്പ്
വില്‍പനക്കിടയില്‍
പിടിക്കപ്പെട്ട ഇരകളുടെ
മുഴുമുഴുപ്പ്
മിഴിനീര്‍
ഡെസ്‌ക്കില്‍ വാര്‍ത്തകളുടെ വിരുന്ന്
ഞാനിന്ന് സന്തോഷവാനാണ്
കത്തിക്കരിഞ്ഞ ശവങ്ങളുടെ
മടിക്കുത്ത് തിരയുന്ന
സാമൂഹ്യപ്രവര്‍ത്തകന്റെ
എക്‌സ്‌ക്ലൂസീവ്
കണ്ണൂരില്‍ നിന്ന്
തല പോയ
ഒരുടല്‍
കൊച്ചിക്കായലില്‍
ഉടലില്ലാത്ത ഒരു തല
ന്യൂസ്@ഡിന്നര്‍ വിഭവസമൃദ്ധം.
പ്രധാനമന്ത്രിക്ക്
ചാലക്കമ്പോളത്തില്‍ നിന്ന്
എസ്.എം.എസ് മിസൈല്‍.
അഭയാര്‍ത്ഥികള്‍ക്ക്
അപ്പവുമായിപ്പോയ
കപ്പല്‍ വിഴുങ്ങിയ
തിമിംഗലത്തിന്റെ ലൈവ്.
ഞാനിന്ന് സന്തോഷവാനാണ്
ഇനി സ്‌പോണ്‍സറുടെ
അപ്രൂവല്‍ മാത്രം മതി.
ജയ് ഹോ !.......ജയ് ഹോ.....
ഇതാ ആ വിളിയുമെത്തി
ഒഴിഞ്ഞ ആമാശയത്തിനും
നാണപ്പന്‍ ചേട്ടന്റെ
വിളക്കണയാറായ തട്ടുകടയ്ക്കുമിടയില്‍
ഇനി അര മണിക്കൂറിന്റെ ദൂരം മാത്രം
സര്‍ വിമാനദുരന്ത ദൃശ്യങ്ങളില്‍
എയര്‍ഹോസ്റ്റസിന്റെ
മേനി കാണാത്തതിനാല്‍
സ്‌പോണ്‍സര്‍ പിന്മാറുന്നു.
ഗായത്രീ
കത്തിക്കരിഞ്ഞ
ആ അസ്ഥികൂടത്തിന് ഒരടിക്കുറുപ്പെഴുതൂ:
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന
ഈ സാധനം മണിക്കൂറുകള്‍ക്ക്
മുമ്പ് സകല ലിംഗങ്ങളെയും
ഉദ്ധരിപ്പിച്ച
ഒരു മദാലസയായിരുന്നു.
1 അഭിപ്രായം:
too true
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ