
ഒന്ന്
അവന്
ചൂണ്ടിയത്
നിലാവിലേക്കായിരുന്നു
പക്ഷെ;
അവര്‍ കണ്ടത്
വിരലായിരുന്നു
അങ്ങനെയാണവന്
നിലാവായത്
രണ്ട്
അവന്
കടലിനെ അറിയുന്നവനാകയാല്‍
മണല്‍പ്പരപ്പില്‍ പോലും
കോറിവെക്കാതിരുന്നത്
അവര്‍ കരിങ്കല്ലില്‍
കൊത്തിവെക്കുകയായിരുന്നു
അങ്ങനെയാണ്
നമ്മള്
തടവിലാക്കപ്പെട്ടത്
മൂന്ന്
മുഖംമൂടി വില്പനശാലയിലേക്കുള്ള-
വഴിതെറ്റിയവര്‍
പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രം
വിശുദ്ധരാകുന്നവരുടെ
കാല്പാടുകള് പിന്തുടരുക
1 അഭിപ്രായം:
ഇവരോ വില്പനയ്ക്ക് വെച്ച
അറവു മാടോ .....?
ഗംഗയിൽ കുളിച്ചാലോ വിശുദ്ധി
കറകൾ കാന്തമോ ......??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ