
ഇക്കാലത്ത്
ദൈവത്തെ കാണണമെങ്കില്‍
കക്കൂസില്‍ തന്നെ പോകണം
കക്കൂസിന്റെ വാതിലുകള്‍
അടയുമ്പോഴാണ്
മനസ്സിന്റെ വാതിലുകള്‍
തുറക്കപ്പെടുന്നത്
ഒരുവന് അവനെ
കാണണമെങ്കിലും
കക്കൂസില്‍ തന്നെ പോകണം
മൂലക്കുരുവുള്ള
നിരീശ്വരവാദിക്ക്
കക്കൂസ്
ഒരു കുമ്പസാരക്കൂടാണ്
തിന്ന പാപങ്ങളെ
തൂറുന്ന ഇടമായതിനാല്‍
കക്കൂസിനെ
പാപനാശിനിയെന്നും
വിളിക്കാം
ആദ്യത്തെ പ്രണയലേഖനം
വായിച്ചതും
ആദ്യമായ് മൂളിപ്പാട്ടു പാടിയതും
കക്കൂസില്‍ വച്ചാണ്
വേര്പിരിയുമ്പോള്
പൊളിച്ചു നീക്കാത്ത
ഓരോ കക്കൂസിന്റെയും
ചുവരുകളിലുണ്ട്
ആദ്യ പ്രണയത്തിന്റെ
ചോരപ്പാടുകള്‍
ലോകം
ഒരു വലിയ കക്കൂസ്
ആകുന്നതു വരെ
നമ്മുടെ പ്രശ്നങ്ങള്‍ തുടരും
3 അഭിപ്രായങ്ങൾ:
good
kollam
അതെ മനസ്സിന്റെ വാതിലുകള്‍ തുറക്കുന്ന ഇടമാണവിടം. ഈ ലോകത്തേക്ക് നമ്മുടെ ഉള്ളിലുള്ളതെല്ലാം പുറം തള്ളാന്‍ കഴിയാത്തിടത്തോളം പ്രശ്നങ്ങള്‍ തുടരും.( മറ്റ് ചില പോസ്റ്റുകളില്‍ കയറിയെങ്കിലും ഒന്നും പറയാനായി അവിടെ ഒന്നും കരുതിവെച്ചിട്ടില്ല.)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ