ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 13, ബുധനാഴ്‌ച

അവനും അവരും



















ഒന്ന്

അവന്‍
ചൂണ്ടിയത്
നിലാവിലേക്കായിരുന്നു
പക്ഷെ;
അവര്‍ കണ്ടത്
വിരലായിരുന്നു
അങ്ങനെയാണവന്‍
നിലാവായത്

രണ്ട്   

അവന്‍
കടലിനെ അറിയുന്നവനാകയാല്‍ 
മണല്‍പ്പരപ്പില്‍ പോലും
കോറിവെക്കാതിരുന്നത്
അവര്‍ കരിങ്കല്ലില്‍ 
കൊത്തിവെക്കുകയായിരുന്നു

അങ്ങനെയാണ് 
നമ്മള്‍
തടവിലാക്കപ്പെട്ടത്

മൂന്ന്   

മുഖംമൂടി വില്പനശാലയിലേക്കുള്ള-
വഴിതെറ്റിയവര്‍
പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രം
വിശുദ്ധരാകുന്നവരുടെ 
കാല്പാടുകള്‍ പിന്തുടരുക

1 അഭിപ്രായം:

faisal wayanad പറഞ്ഞു...

ഇവരോ വില്പനയ്ക്ക് വെച്ച
അറവു മാടോ .....?
ഗംഗയിൽ കുളിച്ചാലോ വിശുദ്ധി
കറകൾ കാന്തമോ ......??